എറണാകുളത്ത് ബാങ്ക് ചുമര്‍ കുത്തി തുരന്ന് കവര്‍ച്ചാ ശ്രമം

കൊച്ചി: എറണാകുളത്ത് ബാങ്ക് ചുമര്‍ കുത്തി തുരന്ന് കവര്‍ച്ചാ ശ്രമം. കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിലാണ് രാവിലെ ജീവനക്കാര്‍ ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ക്ക് അകത്ത് കടക്കാന്‍ പാകത്തില്‍ മുന്‍ ഭാഗത്തെ ചുമരുകള്‍ കുത്തി പൊളിച്ചിരുന്നു. എന്നാല്‍ ഓഫീസിനക്ക് കവര്‍ച്ച സംഘം കയറിയതായി കരുതുന്നില്ല. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ലോക്കര്‍ തുറന്ന് പരിശോധിച്ചെങ്കിലും പണമോ രേഖകളോ നഷ്ടമായിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

ദേശീയ പാതയോട് ചേര്‍ന്ന് ഒന്നാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ബാങ്ക് കവര്‍ച്ചകള്‍ കൂടിയപ്പോള്‍ എല്ലാ ബാങ്കുകളോടും സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കളമശ്ശേരി ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല.വരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കളമശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

