എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത് . ഡാമുകള്‍ തുറന്നുവിട്ടതോടെ പെരിയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത് കണക്കിലെടുത്താണ് തീരുമാനം. ഡാമുകള്‍ തുറന്നുവിടുന്നതിന് മുന്നോടിയായി തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
