എന്‍ എസ് എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
പാലക്കാട്: എന്‍ എസ് എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി എന്‍ എസ് എസ് ക്യാമ്ബിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വിളയൂര്‍ നിമ്മിണികുളം സ്വദേശിയുമായ റിസ്‌വാന്‍ ആണ് മരിച്ചത്. എന്‍ എസ് എസ് ക്യാമ്പ് നടക്കുന്ന നരിപ്പറമ്പ് സ്കൂളിനു സമീപമുള്ള കുളത്തിലാണ് മുങ്ങിമരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് റിസ്വാന്‍.
