എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

കോഴിക്കോട് > എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. 11, 12, 13 തിയ്യതികളില്‍ എന്‍ജിഒ യൂണിയന്‍ ഹാളിലാണ് സമ്മേളനം. ശനിയാഴ്ച രാവിലെ പതാക ഉയര്‍ത്തും. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേരും. പകല്‍ 2.30ന് ഉദ്ഘാടന സമ്മേളനം നടക്കും. ഞായറാഴ്ച പകല്‍ 11മണിക്ക് ഇടതുപക്ഷ ബദലിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണവും 2.30 ന് സുഹൃദ് സമ്മേളനവും നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് എന്‍ജിഒ യൂണിയന്‍ ഹാള്‍ പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് മുതലക്കുളത്ത് ചേരുന്ന പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.
