എടിഎം പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച അസം സ്വദേശിയെ പിടികൂടി

കൊച്ചി: പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ എടിഎമ്മാണ് പൊളിക്കാന്‍ ശ്രമിച്ചത്. മോഷണം നടത്താന്‍ ശ്രമിച്ച അസം സ്വദേശിയെ പൊലീസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളി ആയ ബിലാദര്‍ ഹുസൈന്‍ ആണ് പിടിയിലായത്.
നാല് കൊല്ലം ആയി ഇയാള്‍ പിറവത്തു താമസിച്ചു വരികയായിരുന്നു. അന്യ സംസ്ഥാന എടിഎം കവര്‍ച്ചാ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിലാദര്‍ ഹുസൈനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

