എം.പി മുകുന്ദന്റെ ചികിത്സാ സഹായ ഫണ്ട് ഏറ്റു വാങ്ങി

കൊയിലാണ്ടി: സി.പി.ഐ.എം പയ്യോളി ലോക്കൽ കമ്മറ്റി അംഗവും ദേശാഭിമാനി ലേഖകനുമായ എം.പി മുകുന്ദന്റെ ചികിത്സാ സഹായ ഫണ്ട് ഏറ്റു വാങ്ങി. തച്ചൻകുന്ന് സ്വദേശിയും ഗൾഫിലെ വ്യവസായിയുമായ ആർ.പി കുഞ്ഞമ്മദിൽ നിന്നും കമ്മറ്റി ചെയർമാൻ വി.എം ഷാഹുൽ ഹമീദ് ഏറ്റുവാങ്ങി. ജനറൽ കൺവീനർ പി.വി രാമചന്ദ്രൻ, ട്രഷറർ അഷറഫ് കോട്ടക്കൽ, മുൻസിപ്പൽ വൈസ് ചെയർമാൻ മഠത്തിൽ നാണു, പുനത്തിൽ ഗോപാലൻ, സി.പി രവീന്ദ്രൻ, മഠത്തിൽ അബ്ദുറഹിമാൻ, സി. സുരേഷ് ബാബു, പി.ടി രാഘവൻ, കെ.വി ചന്ദ്രൻ, കെ. ശശിധരൻ, എൻ. മുസ്തഫ, കെ.ടി ലിഖേഷ്, പി.സി ഗിരീഷ് എന്നിവർ സംസാരിച്ചു.
രണ്ട് വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജിൽ 2 മാസമായി ചികിത്സയിലാണ് മുകുന്ദൻ.

