എം.നാരായണനും, രാജൻ നടുവത്തുരിനും കീർത്തി മുദ്ര പുരസ്കാരം

കൊയിലാണ്ടി: പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി.ദാമോദരൻ നായർ സ്മാരക കീർത്തി മുദ്രാ പുരസ്കാകാരത്തിനായി നാടക പ്രവർത്തകൻ എം. നാരായണനെയും, സാമൂഹ്യ പ്രവർത്തകനായ രാജൻ നടുവത്തൂരിനെയും തെരഞ്ഞെടുത്തു.
പൊതുജനങ്ങളിൽ നിന്നും ലഭിച്ച നാമനിർദ്ദേശങ്ങൾ വിലയിരുത്തിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 23 ന് നടക്കുന്ന സുകൃതം 2017 ഉൽഘാടന വേദിയിൽ വെച്ച് പുരസ്കാര സമർപ്പണം നടത്തും.

