എം നാണു മാസ്റ്റർ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച എം നാണു മാസ്റ്റർ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ വച്ചു നടന്ന സദസ്സിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയായ ചാത്തപ്പൻ മാസ്റ്റർ നാണു മാസ്റ്ററെ അനുസ്മരിച്ചു.

ചടങ്ങിൽ എൽ.എസ്.എസ്, യു, എസ്, എസ് വിജയികളെ അനുമോദിച്ചു. വിരമിക്കുന്ന അധ്യാപിക പി ജയശ്രിക്ക് യാത്രയയപ്പ് നൽകി. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു, ജ്യോതി നളിനം, മനോജ്, കെ.പി ഹസിഫ്, മോഹൻ കുമാർ , എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം സുലൈഖ സ്വാഗതവും, ഡി.കെ.ബിജു നന്ദിയും പറഞ്ഞു.


