എം.ജി.എം. കൊയിലാണ്ടി മണ്ഡലം വനിതാ സമ്മേളനം

കൊയിലാണ്ടി: എം.ജി.എം. കൊയിലാണ്ടി മണ്ഡലം വനിതാ സമ്മേളനം ഐ.എസ്.എം. സംസ്ഥാന ട്രഷറർ ഫൈസൽ നന്മണ്ട ഉൽഘാടനം ചെയ്തു. പി.പി. ഖദീജ അദ്ധ്യക്ഷത വഹിച്ചു. ആത്മീയ ചൂഷണത്തിനെതിരെ സ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അന്ധവിശ്വാസ നിർമാർജന ബിൽ നടപ്പിലാക്കാൻ സർക്കാർ ആർജവം കാണിക്കണം. അബ്ദുറബ്ബ് തുരുത്തിയാട്, കെ. മറിയം ടീച്ചർ, കെ.പി. സഫിയ, ടി.എ. ആരിഫ, പി.പി. ആമിന, സാജിദ മൂടാടി, പി.അബ്ദു എന്നിവർ സംസാരിച്ചു.
