KOYILANDY DIARY.COM

The Perfect News Portal

എം.കെ. രാഘവനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ റേഷനിങ് ഇന്‍സ്പെക്ടര്‍

കോഴിക്കോട്: ടിവി9 ഭാരത് വര്‍ഷിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് എംപിയും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ. രാഘവനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ റേഷനിങ് ഇന്‍സ്പെക്ടര്‍ തോമസ് നടുവിലേക്കര.

ക്വിന്റല്‍ കണക്കിന് അരിയും ഗോതമ്പും മറിച്ചു വിറ്റ റേഷന്‍കടക്കാരനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഒരു റേഷന്‍ കടക്കാരനായ കൗണ്‍സിലറുടെ നിര്‍ബന്ധ പ്രകാരം, അന്നത്തെയും ഇന്നത്തെയും കോഴിക്കോട് എം.പി. എന്നെ ജില്ല വിട്ട് സ്ഥലം മാറ്റാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് തോമസ് നടുവിലേക്കര ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു.

ഫേസ്ബുക്ക്റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

Advertisements

2011 സെപ്റ്റംബറിൽ കോഴിക്കോട് സിറ്റിയിലെ ഒരു റേഷൻ കടക്കാരനെതിരേ 8 ക്വിന്റൽ റേഷനരിയും 6 ക്വിന്റൽ ഗോതമ്പും മറിച്ചുവിറ്റതിന് അന്ന് റേഷനിംങ് ഇൻസ്പെക്ടറായിരുന്ന ഞാൻ കർശനമായ നടപടിയെടുത്തു.

സത്യസന്ധമായി ജനങ്ങളുടെ അവകാശത്തിനൊപ്പം നിന്നതിന്റെ ശിക്ഷയായി ,ഒരു റേഷൻ കടക്കാരനായ കൗൺസിലറുടെ നിർബന്ധ പ്രകാരം, അന്നത്തെയും ഇന്നത്തെയും കോഴിക്കോട് എം.പി. എന്നെ ജില്ല വിട്ട് സ്ഥലം മാറ്റാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

സംഭവത്തിന്റെ നിജസ്ഥിതി എംപിയെക്കണ്ടു ധരിപ്പിക്കാൻ ഞാൻ മറ്റൊരു ഛോട്ടാ കോൺഗ്രസ് നേതാവിനെ കൂട്ടി പോയി. അദ്ദേഹം ഉപദേശിച്ചു. “എല്ലാവരും എകെ ആൻറണിയായാൽ ശരിയാകില്ല. റേഷൻ കടക്കാരൻ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്.  കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം” എന്ന്.

എന്റെ ട്രാൻസ്ഫർ സിറ്റി റേഷനിംങ്ങ് ഓഫീസിൽ നിന്ന് ജില്ലാ സപ്ളൈ ആഫീസിലെ ഹെഡ് ക്ലാർക്ക് സ്ഥാനത്തേക്ക് പരിമിതപ്പെടുത്തിക്കിട്ടി.രാഷ്ട്രീയ സ്വാധീനമില്ലാത്ത എനിക്ക് വേണ്ടി ഇന്ന് 8 വർഷങ്ങൾക്കു ശേഷം ദൈവം പ്രതികാരം ചെയ്തിരിക്കുന്നു. കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു. വർഷങ്ങളായി കൊണ്ടു നടന്ന മനസിന്റെ വേദനക്ക് ഒരു പരിഹാരമായി.

ദൈവത്തിനു നന്ദി. എന്ന് പറഞ്ഞുകൊണ്ടാണ് തോമസ് നടുവിലേക്കര എന്ന റിട്ടേയേര്‍ഡ് റേഷനിങ് ഇന്‍സ്പെക്ടറായ തോമസ് നടുവിലേക്കര തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം, സ്റ്റിങ് ഓപ്പറേഷന്‍ കെട്ടിച്ചമച്ചതാണെന്ന എംകെ രാഘവന്‍റെയും യുഡിഎഫിന്‍റെയും ആരോപണത്തിനെതിരെ ടിവി 9 ഭാരത‌്‌വർഷ‌് വാർത്താചാനൽ അധികൃതര്‍ രംഗത്തെത്തി.

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ‌് കാലയളവിൽ നടത്തുന്ന അഴിമതിയും കള്ളപ്പണ ഉപയോഗവും പുറത്ത് കൊണ്ടുവരികയെന്നതാണ് ടിവി9 ഭാരത് വര്‍ഷ് നടത്തിയ ഒപ്പറേഷന്‍റെ ലക്ഷ്യം. ഈ ഓപ്പറേഷനില്‍ എടുത്ത വീഡിയോകളില്‍ ഒരു കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടില്ല.

ശബ‌്ദം ഡബ്ബ‌് ചെയ‌്തുചേർത്തതാണെന്ന ആരോപണം ശരിയല്ല. ദൃശ്യങ്ങള്‍ ഏത് ഏജന്‍സിക്കും പരിശോധിക്കാം. ശാസ‌്ത്രീയ പരിശോധനയ‌്ക്കായി കേന്ദ്ര ഫോറൻസിക്ക‌് സയൻസ‌് ലബോറട്ടറിക്ക‌് കൈമാറാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *