ഊർജ്ജ സംരക്ഷണ റാലിയും, പ്രതിജ്ഞയും സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റെറിന്റെയും കൊയിലാണ്ടി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്., നാഷണൽ സർവ്വീസ് സ്കീമിന്റെയും സഹകരണത്തോടെ ദർശനം സാംസ്കാരിക വേദി ഊർജ്ജ സംരക്ഷണ റാലിയും, പ്രതിജ്ഞയും സംഘടിപ്പിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു റാലി ഫ്ളാഗ് ഓഫ് ചെയ്തു. കെ. ലൈജു അദ്ധ്യക്ഷയായി. എൻ.എസ്.എസ്. പ്രോ ഗ്രാം ഓഫീസർ ആർ. അർച്ചന, എനർജി മാനേജ്മെന്റ് സെന്റ്ർ സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ ഡോ.എൻ. സിജേഷ്, ദർശനം എനർജി ക്ലബ്ബ് കൺവീനർ സി.പി. കോയ, ദ്വിബു ചന്ദ്രൻ, എം എം . ജോൺസൺഎന്നിവർ സംസാരിച്ചു.

