ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്സിലെ വേഗരാജാവായി

റിയോ ഡി ജനീറോ: ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്സിലെ വേഗരാജാവായി. 9.81 സെക്കൻഡിലാണ് ജമൈക്കയുടെ ബോൾട്ട് നൂറു മീറ്റർ ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സില്‍ ബോൾട്ട് സ്വർണം നേടുന്നത്.
അമേരിക്കയുടെ ജസ്റ്റിൻ ഗാട്ലിൻ രണ്ടാമതെത്തി. 9.89 സെക്കണ്ടാണ് സമയം. 9.91 സെക്കൻണ്ടീല് കാനഡയുടെ ആൻഡ്രേ ഡി ഗ്രേസ് മൂന്നാമതെത്തി.ശനിയാഴ്ച ജമൈക്കയുടെ എലെയന്‍ തോംസണ്‍ റിയോ ഒളിമ്പിക്സിലെ വേഗമേറിയ വനിത താരമായിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡിലാണ് എലെയ്ന് സ്വര്‍ണത്തിലേക്ക് ഓടിയടുത്തത്. യുഎസിന്റെ ടോറി ബോവിക്കാണ് വെള്ളി. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറിനാണ് വെങ്കലം.

