ഉള്ള്യേരിയിൽ തെരുവു വിളക്കുകൾ കത്തുന്നില്ല

ഉള്ള്യേരി: ഉള്ള്യേരിയിലും പരിസര പ്രദേശങ്ങളിലും തെരുവു വിളക്കുകൾ കത്തുന്നില്ല. സംസ്ഥാന പാതയിൽ റോഡ് നവീകരണം നടക്കുന്നതിനാൽ റോഡിൽ ഉണ്ടായിട്ടുള്ള കുഴികൾ രാത്രി യാത്രക്കാർക്ക് ഭീഷണിയാവുന്നതിനാൽ തെരുവു വിളക്കുകൾ കത്തിക്കണമെന്ന് ജനതാദൾ എസ്. ഉള്ളിയേരി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ശശി തയ്യുള്ളതിൽ അധ്യക്ഷനായി. നിജീഷ് നാറാത്ത്, സുരേഷ് ടി.കെ. കരുണാകരൻ, അരുൺ നമ്പിയാട്ടിൽ എന്നിവർ സംസാരിച്ചു.

