ഉപതെരഞ്ഞെടുപ്പില്‍ ഉണ്ണികുളത്ത് യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത് വള്ളിയോത്ത് 15 ആം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഒ.എം. ശശീന്ദ്രന്‍ 530 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എല്‍.ഡി.എഫിലെ കെ.വി. പുഷ്പരാജനാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി എം.സി. കരുണാകരന് 14 വോട്ട് ലഭിച്ചു.

ആകെയുള്ള 1805 വോട്ടര്‍ മാരില്‍1516 പേര്‍ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 1018 വോട്ടും എല്‍.ഡി.എഫിന് 488 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫ് അംഗം മുസ്ലിം ലീഗിലെ ഇ.ഗംഗാധരന്‍റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 453 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഈ വാര്‍ഡില്‍ വിജയിച്ചത്.


