ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്ന് മിസോറാം ജനതയും പ്രഖ്യാപിച്ചു
ഐസ്വാള്‍: ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്ന് കേരളത്തിനു പിന്നാലെ മിസോറാം ജനതയും പ്രഖ്യാപിച്ചു. മിസോറാം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സാക്ഷിയാക്കിയാണ് ഒരു ജനതയുടെ പ്രഖ്യാപനം. മാത്രമല്ല രാജ്‌നാഥിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിക്കാനും മിസോറാം മടികാട്ടിയില്ല.
കശാപ്പിനായുളള കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാം ജനത ബീഫ് പാര്‍ട്ടി നടത്തിയത്. ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്, നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

നഗരകേന്ദ്രത്തിലുള്ള വനാപ ഹാളില്‍ നടന്ന ബീഫ് പാര്‍ട്ടിയില്‍ മിസോറാം ജനത ഒഴുകിയെത്തി. രാജ്‌നാഥ് സിങ് അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്ന രാജ്ഭവന് 200മീറ്റര്‍ അകലെയായിരുന്നു ബീഫ് ഫെസ്റ്റ്. ‘സൊലൈഫ്’ എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്




