ഇലട്രിക് ലൈനിൽ കുടുങ്ങി വെള്ളിമൂങ്ങ ചത്തു
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ സ്കൂളിനു സമീപം വൈദ്യൂതി ലൈനിൽ കുടുങ്ങിയ വെള്ളി മൂങ്ങ ചത്തു. ഇന്നു രാവിലെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി.അധികൃതർ സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്ത് വെളളിമൂങ്ങയെ പുറത്തെടുത്തു. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
