ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ യുവാവിന്റെ കൈ കുടുങ്ങി; ഫയര്‍ഫോഴ്സ് സേനയുടെ ശ്രമം വിജയം

തൃശൂര്‍: ഇറച്ചിയരക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിനെ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തൃശൂര്‍ എം.ജി റോഡിലെ തസ്കിന് റസ്റ്റാറന്റ് ജീവനക്കാരന് ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് കട്ട്ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് തൃശൂര്‍ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.

വേദനകൊണ്ട് നിലവിളിച്ച മുഹമ്മദ് തളര്‍ന്ന അവസ്ഥയിലായിരുന്നു. ഫയര്‍ഫോഴ്സ് സംഘം യുവാവിനെ ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സെഡേഷന്‍ നല്കി. തുടര്‍ന്ന് അഗ്നിരക്ഷ നിലയത്തില്‍ എത്തിച്ച ശേഷം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മെഷീന് അറുത്ത്മാറ്റുകയായിരുന്നു. കൈവിരലുകള്‍ക്ക് ക്ഷതമേറ്റ മുഹമ്മദിനെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രില്‍ പ്രവേശിപ്പിച്ചു.


അസി. സ്റ്റേഷന് ഓഫിസര്‍ ബല്‍റാം ബാബുവിെന്റ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫിസര്‍മാരായ രാജന്, ജോജി വര്‍ഗീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാര്‍ വി.എസ്. സ്മിനേഷ് കുമാര്‍, മധു പ്രസാദ്, സന്‍ജിത്, ദിനേഷ്, ജിന്‍സ്, ഫൈസല്‍, വിബിന് ബാബു, ശോബിന്‍ ദാസ്, മണികണ്ഠന്, ഫയര്‍ റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ എഡ്വാര്‍ഡ്, ബിനോദ് ഹോംഗാര്‍ഡ് രാജീവ്, രാജന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


