ഇപി ജയരാജനെതിരെ കേസെടുത്തത് തെറ്റായിപ്പോയെന്ന് വിജിലൻസ് ഹൈക്കോടതിയില്‍

കൊച്ചി> കെഎസ്‌ഐഇ എം ഡി നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം എടുത്ത കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കേസെടുത്തതില്‍ തെറ്റ് ബോധ്യപ്പെട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പാലിച്ചും നിയമത്തിന്റെ പരിധിയില്‍ നിന്നും വേണം കേസുകള്‍ എടുക്കാനെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഇനി ജാഗ്രത പുലര്‍ത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജ. പി ഉബൈദാണ് കേസ് പരിഗണിക്കുന്നത്.കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

