KOYILANDY DIARY.COM

The Perfect News Portal

ഇന്നുമുതല്‍ പകല്‍ ഭാഗികമായ നിയന്ത്രണവും രാത്രി 20 മിനിറ്റ് ലോഡ് ഷെഡ്ഡിങ്ങും ഉണ്ടാകുന്നതാണ്

കോഴിക്കോട്: 110 കെ.വി. വടകര-മേപ്പയ്യൂര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ ജോലിയുടെ ആദ്യഘട്ടം നടക്കുന്നതിനാല്‍ വെസ്റ്റ്ഹില്‍, മേപ്പയ്യൂര്‍, മേലടി എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ പകല്‍ ഭാഗികമായ നിയന്ത്രണവും രാത്രി 20 മിനിറ്റ് ലോഡ് ഷെഡ്ഡിങ്ങും ഉണ്ടാകുന്നതാണ്. ആഗസ്ത് 11 മുതല്‍ 20 വരെയുള്ള ലോഡ് ഷെഡ്ഡിങ് ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.

(സമയം, ഫീഡറിന്റെ പേര് എന്ന ക്രമത്തില്‍)

6.40 മുതല്‍ ഏഴ് വരെ: വെങ്ങാലി

Advertisements

ഏഴ് മുതല്‍ 7.20 വരെ: കോട്ടക്കല്‍, പേരാമ്പ്ര

7.20 മുതല്‍ 7.40 വരെ: നടുവത്തൂര്‍, വട്ടോളി, എരഞ്ഞിക്കല്‍

7.40 മുതല്‍ എട്ട് വരെ: കല്പത്തൂര്‍, അത്തോളി, കോര്‍ട്ട്

എട്ട് മുതല്‍ 8.20 വരെ: മണിയൂര്‍, നന്തി, എലത്തൂര്‍

8.20 മുതല്‍ 8.40 വരെ: ചെറുവണ്ണൂര്‍, ബാലുശ്ശേരി, പുതിയങ്ങാടി

8.40 മുതല്‍ ഒമ്പത് വരെ: തിക്കോടി, നന്മണ്ട, ഈസ്റ്റ്ഹില്‍

ഒമ്പത് മുതല്‍ 9.20 വരെ: ചെങ്ങോട്ടുകാവ്, നടക്കാവ്, കരിക്കാംകുളം

9.20 മുതല്‍ 9.40 വരെ: കൂട്ടാലിട, മൂന്നാലിങ്ങല്‍, കാക്കൂര്‍

9.40 മുതല്‍ 10 വരെ: ഇരിങ്ങത്ത്, ചിങ്ങപുരം, കുണ്ടൂപ്പറമ്പ്

10 മുതല്‍ 10.20 വരെ: കിനാലൂര്‍

 

Share news