ഇന്ദിരാ ജ്യോതി പ്രയാണം നടത്തി

കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോനുബന്ധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഇന്ദിരാ ജ്യോതി പ്രയാണം നടത്തി. കെ.പി.സി.സി. അംഗം കെ. എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി. വി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. രത്നവല്ലി, പി. കെ. അരവിന്ദൻ, എം. സതീഷ് കുമാർ, നടേരി ഭാസ്കരൻ, വി. ടി. സുരേന്ദ്രൻ, കെ. അബ്ദുൾ ഷുക്കൂർ, മനോജ് പയറ്റുവളപ്പിൽ, പി.ടി. ഉമേന്ദ്രൻ, ടി.പി. കൃഷ്ണൻ, സി. ഗോപിനാഥ്, അരുൺ മണമൽ എന്നിവർ സംസാരിച്ചു.

