ഇന്ദിരാഗാന്ധി അനുസ്മരണവും കുടുംബസംഗമവും ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: തുവ്വക്കോട് 143, 144 ബൂത്ത് കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ ഉദ്ഘാ
ടനം ചെയ്തു. ബിനീഷ് ബി. എസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാൽ, ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡന്റ് വി.വി സുധാകരൻ, കണ്ണഞ്ചേരി വിജയൻ, മോഹനൻ നമ്പാട്ടു, പ്രവാസി കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കാപ്പാട്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസ്, ഷബീർ എ ളവനക്കണ്ടി, പി.പി.എം ബാബു, ആനന്ദൻ എന്നിവർ സംസാരിച്ചു. ഷാജു ചന്ദ്രോദയം സ്വാഗതവും കെ.എം കോയ നന്ദിയും പറഞ്ഞു.

