ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

തിരുവനന്തപുരം: ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലാര്‍ മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന് കാണിയാണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്. രണ്ടു ദിവസമായി കാണിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
