ടാക്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം

കൊയിലാണ്ടി> ആൾ കേരള ഇൻകംടാക്സ് ആന്റ് സെയിൽസ് ടാക്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം നടന്നു. കൊയിലാണ്ടി ഹോട്ടൽ മമ്മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം അസ്സോസിയേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് കെ.ഡി തോമസ് ഉദ്ഘാടനം ചെയ്തു. പി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ ശ്രീകുമാർ സി.പി, ജില്ലാ സെക്രട്ടറി ജയപ്രകാശ്, ജില്ലാ ട്രഷറർ അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. സതീശൻ വി.കെ സ്വാഗതവും, അരവിന്ദൻ.കെ നന്ദിയും പറഞ്ഞു. താലൂക്ക് പ്രസിഡന്റായി പി. പ്രവീൺ കുമാറിനേയും, സെക്രട്ടറിയായി വി.കെ സതീശനെയും, ട്രഷററായി സുകുമാരൻ എം.കെയും, ജോയിന്റ് സെക്രട്ടറിയായി കെ. അരവിന്ദനെയും തെരെഞ്ഞടുത്തു.
