ആർ.ബി.ഐ. ഗവർണ്ണർ ഉര്‍ജിത് പട്ടേലിനു നേരെ കരിങ്കൊടി പ്രതിഷേധം

കൊല്‍ക്കത്ത: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
കൊല്‍ക്കത്തയിലെ എന്‍എസ് സി വിമാനത്താവളത്തിലെത്തിയ ഉര്‍ജിത് പട്ടേലിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെയാണ് ഉര്‍ജിത് പട്ടേല്‍ വിമാനത്താവളത്തിലേയ്ക്ക് പ്രവേശിച്ചത്.

കൊല്‍ക്കത്തയിലെ റിസര്‍വ്വ് ബാങ്ക് ആസ്ഥാനത്തെത്തിയ ഉര്‍ജിത് പട്ടേലിനെതിരെ ഓഫീസിനു മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവര്‍ത്തകരും പ്രകടനം നടത്തിയിരുന്നു.
Advertisements

