ആർ.ടി.മാധവന്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം യു.രാജീവൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ആർ.ടി.മാധവന്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം കെ. പി. സി. സി നിർവ്വാഹക സമിതി അംഗം യു.രാജീവൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, കൊയിലാണ്ടി സഹകരണ ബാങ്ക് ഡയരക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കെ.കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. നിർവ്വാഹക സമിതി അംഗം വി.ടി. സുരേന്ദ്രൻ, അഡ്വ.കെ.വിജയൻ, വി.വി.സുധാകരൻ, പി. രത്നവല്ലി, അഡ്വ. പി.ടി. ഉമേന്ദ്രൻ, പി. കെ. പുരുഷോത്തമൻ, പി. പി. നാണി, കെ. കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. കെ. കെ. ചന്ദ്രൻ സ്വാഗതവും വി. കെ. അശോകൻ നന്ദിയും പറഞ്ഞു.
