ആലുവ എടയാര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി

ആലുവ എടയാര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരെയും രക്ഷപ്പെടാന്‍ സഹായിച്ച ഒരാളെയും ആണ് പൊലീസ് പിടികൂടിയത്.
പ്രതികള്‍ കവര്‍ച്ച നടത്തിയത് തങ്ങളാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതി റിമാന്‍്റ് ചെയ്തു.
രണ്ടാഴ്ച്ച മുന്‍പാണ് എടയാര്‍ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി ആര്‍ ജി മെറ്റലേഴ്സ് എന്ന സ്വര്‍ണ്ണ സംസ്ക്കരണ ശാലയിലേയ്ക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടത്.

സംഭവത്തില്‍ നേരിട്ട് പങ്കാളികളായ സതീഷ് സെബാസ്റ്റ്യന്‍, റാഷിദ്, നസീബ് നൗഷാദ്, സുനീഷ് എന്നീ നാലുപേരെയാണ് മൂന്നാര്‍ കൊടുക്കുമലക്ക് സമീപം കാട്ടില്‍ നിന്ന് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.

ചോദ്യംചെയ്യലില്‍ കവര്‍ച്ച നടത്തിയത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു. ആദ്യഘട്ട ചോദ്യംചെയ്യലില്‍ നല്‍കിയ പല മൊഴികളും പ്രതികള്‍ പിന്നീട് മാറ്റിയിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അങ്കമാലി മജിസ്ട്രേറ്റിന്‍്റെ വസതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍്റ് ചെയ്തു. ഇവര്‍ക്കെതിരെ 397,395, 120 B യടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
നാല് ബൈക്കുകളിലായി എത്തിയ കവര്‍ച്ചാ സംഘം കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്, കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം 6 കോടി രൂപയുടെ സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു.
അതേ സമയം സ്വര്‍ണ്ണ സംസ്ക്കരണ ശാലയിലെ മറ്റ് ജീവനക്കാര്‍ക്ക് സംഭവവുമായി ബന്ധമുണ്ടൊ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂടാതെ കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം എങ്ങോട്ട് കൊണ്ടുപോയി എന്നത് സംബന്ധിച്ച് പ്രതികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.
