KOYILANDY DIARY.COM

The Perfect News Portal

ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം മൃതദേഹം പാത്രത്തില്‍ അടച്ചുവച്ചു

സേലം : തമിഴ്നാട്ടിലെ സേലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയായ പതിനേഴുകാരനെ പോലീസ് അറസ്റ്റുചെയ്തു.

രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ മിഠായി കൊടുത്ത് വശീകരിച്ച്‌ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ കൊന്ന് പാത്രത്തിലാക്കി പൂജാമുറിയില്‍ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു.

ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ പതിനേഴുകാരനൊപ്പം കുട്ടി പോകുന്നതായി കണ്ടുവെന്ന് ദൃക്സാക്ഷിമൊഴികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൂജാമുറിയിലെ പാത്രത്തില്‍ അടച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisements
Share news