ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിൽ; ഫാര്‍മസിസ്റ്റുകള്‍ പ്രതിഷേധിച്ചു

കൊയിലാണ്ടി: ഫാര്‍മസിസ്റ്റുകളെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റസ് അസോസിയേഷന് ഏരിയാ കമ്മിറ്റി കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ നേതാക്കളായ എം. ജിജീഷ്, കെ.അനില്‍ കുമാര്‍, ഏരിയാ നേതാക്കളായ പി.എം.നിധീഷ് കുമാര്‍, എ.കെ.റനീഷ്, ടി.വി. രാഖില, കെ.കെ. ശ്രുതി, പി.കെ. അനില്‍ കുമാര്‍, വി.എം.ഷോജി എന്നിവര്‍ നേതൃത്വം നല്കി.
