ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ 28ാം ഡിവിഷനിൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചനിയേരി സ്കൂളിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡോ: സന്ധ്യാ കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ശുചിത്വ പ്രവർത്തനങ്ങളിലെ ആസൂത്രണം എന്ന വിഷയത്തിൽ ജെ.എച്ച.ഐ. മനോജ്, മോളി എന്നിവർ ക്ലാസെടുത്തു.
തുടർന്ന് ചർച്ച സംഘടിപ്പിച്ചു. ഡി.കെ. ബിജു, ബേബി ഷാജി, രതീഷ് കെ.വി. എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ. ജെ.പി.എച്ച.എൻ. സ്മിത സ്വാഗതവും, എ.ഡി.എസ്. സെക്രട്ടറി കെ. ഗിരിജ നന്ദിയും പറഞ്ഞു.
