KOYILANDY DIARY.COM

The Perfect News Portal

ആന്ധ്രയോട് കളിക്കണ്ട മോഡിയോട്‌ ചന്ദ്രബാബു നായിഡു

ആന്ധ്ര:  സംസ്ഥാനത്ത് പുനഃസംഘടനാ ആക്‌ട് 2014 പ്രകാരം വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ പദ്ധതികളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിയും, പ്രതിപക്ഷ പാര്‍ട്ടികളും സംസ്ഥാനത്ത് പ്രതിഷേധ റാലികളും, പ്രക്ഷോഭവും സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാനും ഇവര്‍ ആവശ്യപ്പെടുന്നു. ആന്ധ്രയുടെ വികാരങ്ങളെടുത്ത് കളിച്ചാല്‍ മോദി സര്‍ക്കാര്‍ ചരിത്രമാകുമെന്നാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഭീഷണിപ്പെടുത്തുന്നത്.

അമരാവതിയിലെ ഗ്രാമത്തില്‍ നടന്ന റാലിയിലാണ് ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയത്. തെലുങ്ക് ജനതയുടെ ശക്തിയെ കേന്ദ്രം വിലകുറച്ച്‌ കാണുകയാണ്. സംസ്ഥാനത്തെ ക്ഷയിപ്പിക്കാനാണ് ലക്ഷ്യം. ഇത് ഒരിക്കലും നടക്കില്ല. 1984ല്‍ എന്‍ടിആര്‍ സര്‍ക്കാരിനെ മറച്ചിടാന്‍ ഇന്ദിര ഗാന്ധി ശ്രമിച്ചപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് എന്ത് സംഭവിച്ചെന്ന് എല്ലാവര്‍ക്കും അറിയാം.

സംസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വിസ്മൃതിയിലേക്ക് പോയി. ആന്ധ്രയിലെ ജനങ്ങളുടെ വികാരം വെച്ച്‌ കളിച്ചാല്‍ പ്രധാനമന്ത്രി മോദിക്കും ഇത് സംഭവിക്കും, നായിഡു ഭീഷണി മുഴക്കി. സിപിഐ, സിപിഎം, ജനതാ സേന തുടങ്ങിയ പാര്‍ട്ടികളും നായിഡുവിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നാടകങ്ങളാണ് ആന്ധ്രയിലെ പാര്‍ട്ടികള്‍ക്കിടയില്‍ അരങ്ങേറുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *