അഷ്ടബന്ധ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ പ്രതിഷ്ഠാദിനം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. മഹാഗണപതി ഹോമം ഒറ്റക്കലശം, തൃകാല പൂജ, ഭഗവതിസേവ, തുടങ്ങിയവയും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കാളികളായി.
