അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം തുടങ്ങി
അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം തുടങ്ങി. അരിക്കുളം പഞ്ചായത്തിൽ ആരംഭിച്ച വാതിൽപ്പടി സേവനം പദ്ധതി ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേമപെൻഷൻ, മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം, ജീവൻ രക്ഷാമരുന്നുകൾ എന്നീ അഞ്ച് സേവനങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രജനി, സെക്രട്ടറി കെ.വി. സുനില കുമാരി, കെ. അബിനീഷ്, ടി.എം. രജില, മേപ്പയ്യൂർ സി.ഐ. കെ. ഉണ്ണികൃഷ്ണൻ, മുജീബ് റഹിമാൻ, സി. രാധ, സി. പ്രഭാകരൻ, വി.എം. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.


