അരികളിലെ ശ്രേഷ്ഠൻ നവര നെൽ ഞാറ് നടീൽ ഉത്സവം

കൊയിലാണ്ടി: കൃഷി ശ്രി കാർഷിക സംഘത്തിൻ്റെ നേതൃത്വത്തിൽ വിയ്യൂരിൽ നവരനെൽ കൃഷി ആരംഭിച്ചു. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര, നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം യൌവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് നവര എന്നു കരുതപ്പെടുന്നത്. ഈയിനം നവര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഒരു പാട് പരിചരണം വേണ്ടയിനമാണിത്. മൂന്ന് മാസമാണിതിൻ്റെ കാലയളവ്. പ്രതികൂല കാലാവസ്ഥയിൽ ഇത് വിളയിച്ചെടുക്കുക ഏറെ ദുഷ്കരമാണ്.

നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർമാൻ EK അജിത്ത് മാസ്റ്റർ, കൊയിലാണ്ടി സർക്കിൾ ഇൻസ്പക്ടർ എൻ. സുനിൽകുമാർ, നഗരസഭ കൗൺസിലർമാരായ, ലിൻസി മരക്കാട്ട് പുറത്ത്, ഷീബ അരീക്കൽ, തുടങ്ങിയവർ ചേർന്ന് ഞാറ് നടീൽകർമ്മം നിർവ്വഹിച്ചു. ചടങ്ങിന് സംഘം ഭാരവാഹികലായയ രാജഗോപാലൻ മാസ്റ്റർ, പ്രമോദ് രാരോത്ത്, ഷിജു മാസ്റ്റർ, ഹരീഷ് പ്രഭാത് എന്നിവർ നേതൃത്വം നൽകി.


