അമ്മവായന ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ചേലിയ കെ. കെ. കിടാവ് യു. പി. സ്കൂളിൽ അമ്മ വായന ലൈബ്രറിയും നവീകരിച്ച കമ്പ്യൂട്ടർ ലാബൂം വയലാർ അവാർഡ് ജേതാവ് യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. അമ്മാരിൽ വായനാശീലം വളർത്തുന്നതിലൂടെ കുട്ടികളുടെ അമിതമായ ടി. വി., മൊബൈൽ ഫോൺ ഉപയോഗം കുറക്കാം എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി തുടങ്ങിയത്. ഇതിനോടൊപ്പം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ധീരജവാൻ സുബിനേഷിന്റെ സ്മരണക്കായി അദ്ധേഹത്തിന്റെ മാതാപിതാക്കളാണ് ഐ. ട. പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കമ്പ്യൂട്ടർ ലാബ് നവീകരിച്ച് നൽകിയത്.
ഗ്രാപപഞ്ചായത്തംഗം പി. ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. എ.ഇ.ഒ. ജവഹർ മനോഹർ, ബി.പി.ഒ. എം. ജി. ബൽരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രിയ ഒരുവമ്മൽ, സുജലകുമാരി, എം.പി.ടി.എ. ചെയർമാൻ സുനിത, പി.ഇ. സുകുമാർ എന്നിവർ സംസാരിച്ചു. സുബിനേഷിന്റെ മാതാപിതാക്കളായ അടിയള്ളൂർ മീത്തൽ കുഞ്ഞിരാമൻ, ശോഭന എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ കെ. മുരളീധരൻ സ്വാഗതവും പി. ടി. എ. പ്രസിഡണ്ട് പ്രനീത നന്ദിയും പറഞ്ഞു.

