KOYILANDY DIARY.COM

The Perfect News Portal

അമ്മയെ കാണാന്‍ അമേരിക്കയില്‍ നിന്നും കൊതിച്ചെത്തിയ മകന്‍ കണ്ടത് അസ്ഥികൂടം

മുംബയ്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ അമ്മയെ കാണാന്‍ കൊതിച്ചെത്തിയ റിതുരാജ് സഹാനി കാണുന്നത് പ്രിയപ്പെട്ട അമ്മയുടെ അസ്ഥികൂടമാണ്. അമേരിക്കയിലെ ഒരു ഐ.ടി കമ്ബനിയില്‍ ജോലി ചെയ്യുന്ന റിതുരാജ് വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മ ആശാ സഹാനിയെ വന്ന് കാണാറുള്ളത്. മുംബയിലെ ഒഷിവാരയിലെ ആഢംബര ഫ്ളാറ്റില്‍ ഒറ്റയ്ക്കാണ് 63കാരിയായ ആശ താമസിച്ചിരുന്നത്.

ഞായറാഴ്ച വൈകിട്ട് ഫ്ളാറ്റില്‍ എത്തിയ റിതുരാജ് കതകില്‍ തട്ടിയെങ്കിലും തുറക്കാത്തതിനാല്‍ ആശാരിയെ കൊണ്ട് വന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ തുറക്കുകയായിരുന്നു. പ്രിയപ്പെട്ട അമ്മയുടെ അസ്ഥികൂടം മാത്രമാണ് റിതുവിന് കാണാന്‍ സാധിച്ചത്.

മറ്റൊരു ബന്ധുക്കളും തനിക്ക് മുംബയില്‍ ഇല്ലെന്നും അമ്മ ഒറ്റയ്ക്കായിരുന്നു ഫ്ളാറ്റില്‍ താമസമെന്നും റിതുരാജ് പൊലീസിനോട് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ഒഷിവാര പൊലീസ് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ രജാനെ പറഞ്ഞു. വീട് അകത്തു നിന്നും പൂട്ടിയിരുന്നതിനാല്‍ തന്നെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *