അമ്മയും മകനും ഷോക്കേറ്റ് മരിച്ചു.

ബത്തേരി: വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുത്തന്‍പുരയ്ക്കല്‍ ഷൈലജ (55) മകന്‍ അജിത് (35) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലാണ് ഇരുവര്‍ക്കും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പുല്‍പ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്.
