അമിത വേഗത: ബസ്സ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസ്സ് ജോയിന്റ് ആർ.ടി.ഒ. പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കോഴിക്കോട് തലശ്ശേരി റൂട്ടിലോടുന്ന ഗുരുദേവ ബസ്സാണ് പിടിച്ചെടുത്തത്.
പരിശോധനയിൽ ഡ്രൈവർ ഉണ്ണികൃഷ്ണന് ഹെവി വെഹിക്കിൾ ഓടിക്കാനുള്ള യോഗ്യത ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് നിലവിലുള്ള ലൈസൻസ് ഒരു വർഷത്തേക്ക് അയോഗ്യത കൽപ്പിച്ചതായി ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു. പരിശോധനയിൽ.

