അബോധാവസ്ഥയിലായ വയോധികയെ ആളൊഴിഞ്ഞ വീട്ടില്‍ തള്ളി

തൃശ്ശൂര്‍: പാതി അബോധാവസ്ഥയിലായ വയോധികയെ ആളൊഴിഞ്ഞ വീട്ടില്‍ തള്ളി. ദേഹത്ത് പുഴുവും ഉറുമ്പും
അരിച്ച നിലയില്‍ നാട്ടുകാര്‍ ഇവരെ കണ്ടെത്തി. വീട്ടില്‍തള്ളിയ ബന്ധുക്കളെ അന്വേഷിച്ചു നാട്ടുകാര്‍ പോയെങ്കിലും കണ്ടെത്താനായില്ല.
പൂങ്കുന്നം സീതാറാം ലെയിനില്‍ തെക്കുമുറി വീട്ടില്‍ കോമളത്തിനാണ് ഈ ദുര്‍ഗതി. അവിവാഹിതയായ ഇവര്‍ അസുഖത്തെതുടര്‍ന്ന് പൂങ്കുന്നത്തെ വീട്ടില്‍നിന്ന് ബന്ധുവീട്ടിലേക്കു പോയിരുന്നു. മതിയായ ചികിത്സ നല്‍കാതെ കോമളത്തെ വീണ്ടും ഈ വീട്ടില്‍തന്നെ കൊണ്ടുകിടത്തിയെന്ന് കരുതുന്നു.

വിവരം അയല്‍വീട്ടുകാരോടുപോലുംപറഞ്ഞിരുന്നില്ല. നാലുദിവസമെങ്കിലും ആയിട്ടുണ്ടാകും വീണ്ടും ഇവിടെ എത്തിച്ചിട്ടെന്നാണ് കരുതുന്നത്. കോമളത്തിന്റെ സഹോദരന്‍മാരും സഹോദരിയുമെല്ലാം തൃശ്ശൂരില്‍തന്നെ താമസിക്കുന്നുണ്ടെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന സൂചന.

പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സ്ഥലം കൗണ്‍സിലര്‍ ഐ. ലളിതാംബിക, കെ. കേശവദാസ് എന്നിവര്‍ വീട്ടിലെത്തി. പോലീസ് എത്തിയശേഷം ഇവരെ ആശുപത്രിയില്‍ എത്തിച്ചു.

