അപകടരഹിത കൊയിലാണ്ടി ശില്പശാല നടത്തി

കൊയിലാണ്ടി: താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ‘അപകടരഹിത കൊയിലാണ്ടി’ ശില്പശാല സംഘടിപ്പിച്ചു. മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സെമിനാര്‍ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് ടി.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് എ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വടകര ആര്‍.ടി.ഒ വി. എം. ഷരീഫ്, പൊലീസ് എസ്. ഐ. ഹാറോള്‍ഡ് ജോര്‍ജ്ജ്, ജെ.ആര്‍.ടി.ഒ. പി. രാജേഷ്, വി. വി. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

