അനുമോദന സായാഹ്നം സംഘടിപ്പിച്ചു

അത്തോളി: കുറുവാളൂർ പ്രോഗ്രസീവ് റസിഡൻ്റ്സ് അസോസിയേഷൻ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ടി.ദേവദാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ കാർത്തിക രാജിനെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ ഉപഹാര സമർപ്പണം നടത്തി.

ചിറ്റൂർ രവീന്ദ്രൻ, കെ.ഗംഗാധരൻ നായർ, ടി.ഭാസ്കരൻ നായർ, കെ.ചന്തുക്കുട്ടി, ടി.എച്ച് ബാലകൃഷ്ണൻ, വി. വേലായുധൻ, സി.എം സത്യൻ, എൻ.കെ വിശ്വനാഥൻ, കെ.രാഘവൻ നായർ, കെ.രാജീവൻ, പവിത്രദിനേഷ്, കെ.എം അനാമിക സംസാരിച്ചു. സെക്രട്ടറി ടി.കെ കരുണാകരൻ സ്വാഗതവും കെ.കെ ബഷീർ നന്ദിയും പറഞ്ഞു.


