KOYILANDY DIARY.COM

The Perfect News Portal

അനധികൃതമായി ബൈക്കിൽ മദ്യം കടത്തിയ ആൾ പിടിയിൽ

കൊയിലാണ്ടി> അനധികൃതമായി ബൈക്കിൽ കടത്തുകയായിരുന്ന 18 കുപ്പി വിദേശമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കിനാലൂർ ചോയി മഠത്തിൽ അബ്ദുൾ നാസറിനെ (34) യാണ് കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇൻസ്‌പെക്ടർ പി. സജിത്ത് കുമാർ, അസി: എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ വിശ്വനാധൻ, പ്രിവന്റീവ് ഓഫീസർമാരായ എൻ. സുരേഷ് ബാബു, കെ.സി കരുണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share news