അധ്യാപകരുടെ കയ്യേറ്റം SFI പഠിപ്പ് മുടക്കി പ്രതിഷേധിച്ചു

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ ചില അധ്യാപകർ നടത്തിയ കൈയേറ്റത്തിനെതിരെ എസ്. എഫ്. ഐ. നേതൃത്വത്തിൽ വ്യാഴാഴ്ച സ്‌കൂളിൽ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. എസ്. എഫ്. ഐ. കൺവൻഷനിൽ പങ്കെടുത്ത്‌കൊണ്ടിരുന്ന വിദ്യാർത്ഥികളെ ചൂരലുപയോഗിച്ച് ഹൈസ്‌കൂൾ അധ്യാപകരായ പ്രമോദ്, ഹസ്സൻകോയ, മുരളി, ഊർമ്മിള, ശർമ എന്നിവർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് എസ്. എഫ്. ഐ. നേതാക്കൾ പറഞ്ഞു.
പ്രതിഷേധിച്ച വിദ്യാർത്ഥികളെ സ്‌കൂളിൽ വെച്ച് കയ്യേറ്റം ചെയ്യുകയും ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സങ്കുചിത താൽപ്പര്യക്കാരയ ചില അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും എസ്. എഫ്. ഐ. ആരോപിച്ചു. പഠനോപകരണങ്ങളും പുസ്തകങ്ങളും നശിപ്പിക്കുകയും ചെയ്ത അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നും എസ്. എഫ്. ഐ. ആവശ്യപ്പെടുന്നു.

അനിശ്ചിതകാല പഠിപ്പ് മുടക്ക്

ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് പുറത്തക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്തില്ലെങ്കിൽ അനിശ്ചിതകാല പഠിപ്പ് മുടക്ക് സമരവുമായി മുന്നോട്ട് പോകുമെന്ന് എസ്. എഫ്. ഐ. കൊയിലാണ്ടി ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ സെക്രട്ടറി ആർ. ബി. റിബിൻ കൃഷ്ണ, എസ്. എം. ശ്രീരാഗ് എന്നിവർ സംസാരിച്ചു

