അധോലോക നേതാവ് ഛോട്ടാഷക്കീലിന്റെ അനുയായി അറസ്‌റ്റില്‍
ബംഗളൂരു: അധോലോക നേതാവ് ഛോട്ടാഷക്കീലിന്റെ അനുയായി സയീദ് നിയാമത് ബംഗളൂരില്‍ അറസ്‌റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.ഛോട്ടാഷക്കീലിന്റെ പ്രധാന അനുയായികളില്‍ ഓരാളായ സയീദിന് എതിരെ കൊലപാതകം ഉള്‍പ്പടെ ഏഴ് കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. കര്‍ണാടകയിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിനെ കൊലപ്പെടുത്താന്‍ നടത്തിയ നീക്കത്തിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.
