അണേല വനിതാ സഹകരണസംഘം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : നഗരസഭയിലെ നടേരിയില്‍ അണേല വനിതാ സഹകരണസംഘം കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.കെ. സന്തോഷ് കുമാര്‍ ജീന എം. ‘അമൃത’ ത്തില്‍ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു. നഗരസഭ സ്ഥിരം സമിതി ചെയര്മാന് വി.കെ. അജിത, നഗരസഭാംഗങ്ങളായ കെ. ലത, ആര്.കെ. ചന്ദ്രന്, എന്‍.എസ്. സീന, കെ.എം. ജയ, അണേല വനിതാസഹകരണസംഘം സെക്രട്ടറി സുനീത മാധവം, പി.വി. മാധവന്, കെ.പി. പ്രഭാകരന്, ശേഖരന് കൊളാര, സി. വിജയലക്ഷ്മി, ആര്.കെ. അനില്‍കുമാര്‍, പി.പി. സുരേന്ദ്രന്, സി.ഡി.എസ്. ചെയര്പേഴ്സന് റീജ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് കെ.എ. ഇന്ദിര സ്വാഗതവും പി. മഞ്ജുഷ നന്ദിയും പറഞ്ഞു.
