അഡ്വ: എം.സി.വി ഭട്ടതിരിപ്പാടിന്റെ 10ാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ: എം.സി..വി ഭട്ടതിരിപ്പാടിന്റെ പത്താം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കൊയിലാണ്ടി കല്യാൺ ശങ്കർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻസിപ്പൽ പ്രസിഡണ്ട് പി. ബാലൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി
എം.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് കൗൺസിലർ ഇളയടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി പി. രാമകൃഷ്ണൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദാമോദരൻ നായർ എ.കെ., എം. ലാലു, എം. ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു. കെ. രാജലക്ഷ്മി അമ്മ സ്വാഗതവും, അണേല ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

