KOYILANDY DIARY

The Perfect News Portal

അടുപ്പ് നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശി വി. ജയപ്രകാശിന് ക്യൂബയിലേക്ക് ക്ഷണം

കൊയിലാണ്ടി: ഇന്ധനചെലവുകുറഞ്ഞ അടുപ്പ് നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശി വി. ജയപ്രകാശിന് ക്യൂബയിലേക്ക് ക്ഷണം. ഹവാനയില്‍ ഒക്ടോബര്‍ 31  മുതല്‍ നവംബര്‍ നാലുവരെ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചത്. ശാസ്ത്ര- സാങ്കേതിക രംഗത്തെ വിദ്ഗ്ധരും ഗവേഷകരും ഉള്‍പ്പെടെ പ്രതിനിധികളാണ് കണ്‍വെഷനില്‍ പങ്കെടുക്കുക. പുകകൂടി കത്തുന്ന വിറകടുപ്പ് നിര്‍മാണത്തിലൂടെയാണ് ജയപ്രകാശ് ശ്രദ്ധേയനായത്. രണ്ടുതവണ രാഷ്ട്രപതിഉള്‍പ്പെടെ പ്രതിനിധികളാണ് കണ്‍വെഷനില്‍ പങ്കെടുക്കുക. പുകകൂടി കത്തുന്ന വിറകടുപ്പ് നിര്‍മാണത്തിലൂടെയാണ് ജയപ്രകാശ് ശ്രദ്ധേയനായത്. രണ്ടുതവണ രാഷ്ട്രപതിഭവനില്‍ നടന്ന പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനികര്‍ക്ക് അടുപ്പ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുമായി സഹകരിച്ച് പത്തനംതിട്ട,  കോഴിക്കോട് ജില്ലകളിലെ  തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ക്ക് അടുപ്പ് നിര്‍മിച്ചുനല്‍കിയതിനും നേതൃത്വം നല്‍കിയിട്ടുണ്ട്.