അച്ഛനും ബാപ്പയും നാടകം ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കെ.ടി.മുഹമ്മദിന്റെ അച്ഛനും ബാപ്പയും നാടകം കൊയിലാണ്ടി റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പുനരാവിഷ്കാരം നടത്തുന്നതിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം നടത്തി. പരിപാടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമ്പാടി ബാലൻ അധ്യക്ഷത വഹിച്ചു.
യു.കെ.രാഘവൻ, റങ്കൂൺ റഹ്മാൻ, റഷീദ് മൂടാടി, ടി.പി. ഇസ്മായിൽ, കായലാട്ട് ഗിരിജ, രവി മുചുകുന്ന്, എം.നാരായണൻ, പ്രകാശ് നന്തി, വി.കെ. രവി, രാഗം മുഹമ്മദലി, കെ.വി. ആലി, ഹനീഫ കുറുവങ്ങാട്, ഇ. കെ. അജിത്, കെ. കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
