അഖിലേന്ത്യാ കയര്‍ റോഡ്ഷോയുടെ ഭാഗമായി കയര്‍ക്രാന്തി എക്സ്പ്രസ്സ് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കയര്‍ബോര്‍ഡ് നടത്തുന്ന അഖിലേന്ത്യാ കയര്‍ റോഡ്ഷോയുടെ ഭാഗമായി കയര്‍ക്രാന്തി എക്സ്പ്രസ്സ് കൊയിലാണ്ടിയില്‍ എത്തി. വിവിധതരം കയറുത്പന്നങ്ങള്‍ പരിചയപ്പെടുത്താനാണ് പ്രത്യേകവാഹനം എത്തിയത്. കോയമ്പത്തൂരില്‍നിന്നാണ് കയര്‍ ക്രാന്തി എക്സ്പ്രസ്സ് പ്രയാണം തുടങ്ങിയത്. 120 ദിവസം കൊണ്ട് 25000 കിലോമീറ്റര്‍ സഞ്ചരിക്കും.
