KOYILANDY DIARY.COM

The Perfect News Portal

അക്രമ സമരത്തിൽ നിന്ന് യു.ഡി.എഫ്. പിന്മാറണം, കോൺഗ്രസ്സ് ഗുണ്ടകളെ തീറ്റി പോറ്റുന്ന പാർട്ടി: എ. വിജയരാഘവൻ

കൊയിലാണ്ടി: കേരളത്തിൽ യു.ഡി.എഫ് നടത്തുന്ന അക്രമ സമരത്തിൽ നിന്നും പിന്തിരിയണമെന്ന് എ. വി. ജയരാഘവൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു അദ്ധേഹം. എൽ.ഡി .എഫിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന തിരിച്ചറിവിനെ തുടർന്നാണ് അക്രമം അഴിച്ചുവിടുന്നത്. യു.ഡി.എഫ് ജനാധിപത്യത്തിലേക്ക് തിരിച്ചു വരണം. കലാപം അഴിച്ച് വിട്ട് ഭരണതുടർച്ച ഇല്ലാതാക്കാൻ കഴിയില്ല.

ഗുണ്ടകളെ തീറ്റി പോറ്റുന്ന പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ് എൽ..ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അതിവേഗം നടത്തുകയാണ്. ഇത് ജനങ്ങളിൽ വലിയ സ്വീകാര്യത ഉണ്ടാക്കി. യു.ഡി.എഫ് ഇതിൽ പരിഭ്രാന്തരാകുകയാണ് വിജരാഘവൻ വാർത്താസമ്മേളനത്തിലൂടെ പറഞ്ഞു. ഇന്നലെ വികസന മുന്നറ്റ ജാഥയുടെ സമാപനം കൊയിലാണ്ടിയിൽ നടന്നതിന്ശേഷം ഇന്ന് കാലത്ത് ജാഥ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ചെത്ത് തൊഴിലാളി മന്ദിരത്തിൽ മാധ്യമ പ്രവർത്തകരെ കാണുകയായിരുന്നു.

കേരളത്തിൽ നിയമന നിരോധന മില്ല. സർക്കാർ നിയമപരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. പുതിയ തസ്തികകൾ സൃഷ്ടിച്ചു. ആളുകളെ പറഞ്ഞു പറ്റിക്കുന്ന ഫോർമുലകൾ എൽ.ഡി.എഫിനില്ല. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ ഒരിടത്തും സാധ്യമല്ല. സർക്കാറിന ആരേയും സംരക്ഷിക്കേണ്ട ആവശ്യമില്ല. വർഗീയതയോട് എൽ.ഡി.എഫ്. ഒരിക്കലും സന്ധി ചെയ്തിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല വിജയരാഘവൻ കൂട്ടിച്ചേർത്തു. സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററും ഒപ്പം ഉണ്ടായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *