ഹാർബർ വികസന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

കൊയിലാണ്ടി: പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തീകരിക്കാത്ത കൊയിലാണ്ടി ഫിഷിംഗ് ഹാർബറിന്റെ ലേലപ്പുര പൊളിച്ചുപണിയണമെന്നാവശ്യപ്പെട്ട് ഹാർബർ വികസന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി .ഹാർബർ ബേസിനകത്തുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ടി 80 ലക്ഷം രൂപ ചെലവഴിച്ചിട്ടും ഹാർബറിനകത്തുള്ള മണൽത്തിട്ടകാരണം മത്സ്യ ബന്ധന ബോട്ടുകൾക്ക് പുറത്തേക്കോ അകത്തേക്കോ പോകാൻ കഴിയാത്ത അവസ്ഥയാണുളളതെന്നും സമിതി കുറ്റപ്പെടുത്തി.
ബി.ജെ.പി. സംസ്ഥാന സിക്രട്ടറി കെ.സജീവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.വി.എം.രാജീവൻ അധ്യക്ഷനായി. വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, അഡ്വ.കെ.ജയൻ, സി.പി.റഹീം, പി.പി.പുരുഷോത്തമൻ, കനക, റഹ്മത്ത്, സുരേന്ദ്രൻ, യു.കെ.രാജൻ, പി.മോഹനൻ, എം.വി.ബാബു രാജ് തുടങ്ങിയവർ സംസാരിച്ചു.

